Tuesday 26 October 2010

അയ്യപ്പണ്ണന്‍...
ദേഹത്തെക്കാള്‍ വലിയ
കുപ്പായവുമായി
അലഞ്ഞലിഞ്ഞു...
ഒടുവില്‍   
അയ്യപ്പണ്ണനുറങ്ങി.
ജീവിതം പഠിപ്പിക്കാന്‍
ഇങ്ങനെയും ചിലര്‍
വേണമെന്ന് നാമറിയുന്നു.
   (ജിതേഷ് കമ്പല്ലൂര്‍)

Thursday 9 September 2010

കഥയും പാട്ടും
ഒരു പാട്ട് തരുമോ
ഒരു കഥ തരുമോ
പൂക്കളേ പുഴകളേ
കിളികളേ മലകളേ
മഴത്തുള്ളിമുത്തേ
ഒരു കഥ തരുമോ
ഒരു പാട്ട് തരുമോ
മഴയെ തരുന്നൊരാകാശമേ
ഒരു പാട്ട് തരുമോ
പാടുവാനായി
ഒരു കഥ തരുമോ
പറയുവാനായി ..
(ജിതേഷ് കമ്പല്ലുര്‍)

Saturday 21 August 2010

രയരോം പുഴ പാടുന്നു

പുഴയ്ക്കു മതമില്ല
ആറ്റുവഞ്ചിയിലൂഞ്ഞാലാടി
വെള്ളാരങ്കല്ലിലുമ്മ വെച്ചൊഴുകും
ജീവതാളത്തിനു മതമില്ല
ഇനി പുഴക്ളൊന്നായി
രാഷ്ട്രീയം പറയും
മണല്‍ത്തരികള്‍
പിന്നിലണിനിരക്കും
വിഷമൊഴുക്കി വെളുപ്പിച്ച
ലാഭമതത്തിനെതിരെ
മുഷ്ടികളുയര്ത്തിയുറക്കെ
പ്പാടിപ്പതഞ്ഞൊഴുകും പുഴ

(ജിതേഷ് കമ്പല്ലൂര്‍)